പൂര്‍ണമായും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ എതിര്‍ക്കില്ലെന്ന് രാജകുടുംബം

single-img
22 April 2014

sree-padmanabhaswamy-temple-thiruvananthapuramശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ പൂര്‍ണമായി എതിര്‍ക്കില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. മുന്‍ സിഎജി വിനോദ് റായിയെക്കൊണ്ട് ക്ഷേത്രത്തിന്റെ വരവ് ചെലവ് കണക്കുകള്‍ പരിശോധിപ്പിക്കണമെന്ന നിര്‍ദ്ദേശത്തോട് എതിര്‍പ്പില്ലെന്നും രാജകുടുംബം സുപ്രീം കോടതിയെ ബുധനാഴ്ച അറിയിക്കുമെന്നും അറിയുന്നു.

ക്ഷേത്രഭരണത്തില്‍ രാജകുടുംബം ഇടപെടരുതെന്ന് നേരത്തെ അമിക്കസ്‌ക്യൂറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.