കള്ളപ്പണം തിരിച്ചുപിടിക്കാന്‍ നടപടി ഇല്ല: കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

single-img
22 April 2014

ruവിദേശ രാജ്യങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചു പിടിക്കാന്‍ നടപടി എടുക്കാത്തതില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു.കള്ളപ്പണം വീണ്ടെടുക്കാനായി നിയമിച്ച സമിതിക്ക് പുതിയ അധ്യക്ഷനെ നിയമിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിലെ കള്ളപ്പണം തിരിച്ചുപിടിക്കണമെന്ന 2012ലെ ഉത്തരവ് ഇതുവരെയും നടപ്പാക്കിയില്ല.ഇത് കോടതിയലക്ഷയ്മാണെന്നും കോടതി വിശദീകരിച്ചു .