ദക്ഷിണ കൊറിയയില്‍ യാത്രാകപ്പല്‍ അപകടം :108 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

single-img
22 April 2014

koദക്ഷിണ കൊറിയയില്‍ യാത്രാകപ്പല്‍ മുങ്ങിയുണ്ടായ അപകടത്തില്‍ 108 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്. പൂര്‍ണ്ണമായും മുങ്ങിയ കപ്പലില്‍ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഇനിയും 200 പേരെ കണ്ടുകിട്ടാനുണ്ട് എന്നും റിപ്പോർട്ട്‌ ഉണ്ട് . അതേസമയം കപ്പലിനുള്ളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ വിശദമായ തിരച്ചിലിനായി റോബോട്ടിന്റെ സഹായം ലഭ്യമാക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. 470 യാത്രക്കാരുമായി ജേജു ദ്വീപിലേക്കു പോകുകയായിരുന്ന കപ്പല്‍ കഴിഞ്ഞ ബുധനാഴ്ചയാണ് മുങ്ങിയത്.