ബാര്‍ ലൈസന്‍സ് കേസില്‍ വിധി പറയാനിരുന്ന ജഡ്ജി പിന്‍മാറി

single-img
22 April 2014

Ravikumarബാര്‍ ലൈസന്‍സ് കേസില്‍ വിധി പറയാനിരുന്ന ജഡ്ജി സി.ടി. രവികുമാര്‍ കേസില്‍ നിന്നും പിന്‍മാറി. ഇക്കാര്യം ഉത്തരവിലൂടെ ജഡ്ജി അറിയിച്ചു. ബാറുടമകളുടെ അഭിഭാഷകന്‍ കെ. തവമണി തിങ്കളാഴ്ച തന്നെ കാണാന്‍ വീട്ടിലെത്തിയിരുന്നതായും കേസിനെ പറ്റി സംസാരിക്കാന്‍ ശ്രമിച്ചതായും വെളിപ്പെടുത്തിക്കൊണ്ടാണ് ജഡ്ജി പിന്‍മാറിയിരിക്കുന്നത്. അതിനാല്‍ കേസില്‍ താന്‍ തയാറാക്കിയ വിധിയില്‍ ഒപ്പിടുന്നില്ലന്ന് ജഡ്ജി രവികുമാര്‍ ഉത്തരവില്‍ വ്യക്തമാക്കി.

അതേസമയം കേസിനെ പറ്റി ഒന്നും സംസാരിച്ചിട്ടില്ലെന്നും തന്റേത് സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു എന്ന് തവമണി പറഞ്ഞു.