ഐപിഎല്‍ ഒത്തുകളി അന്വേഷിക്കാന്‍ ബിസിസിഐ നിയോഗിച്ച മൂന്നംഗ സമിതിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിഹാര്‍ അസോസിയേഷന്‍

single-img
22 April 2014

iplഐപിഎല്‍ ഒത്തുകളി കേസ് അന്വേഷണത്തിന് ബിസിസിഐ നിര്‍ദ്ദേശിച്ച മൂന്നംഗ സമിതിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ബിസിസിഐ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ മുന്‍ സിബിഐ ഡയറക്ടറും മലയാളിയുമായ ആര്‍.കെ. രാഘവന്‍, മുന്‍താരം രവി ശാസ്ത്രി, കോല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ. നാരായണ്‍ പാട്ടീല്‍ എന്നിവരാണുള്ളത്. എന്നാല്‍ ബിസിസിഐയുടെ കരാറുള്ള രവിശാസ്ത്രിയെയും ബോര്‍ഡുമായി അടുത്ത ബന്ധമുള്ള ജെ.നാരായണ്‍ പാട്ടീലിനെയും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ബിഹാര്‍ അസോസിയേഷന്റെ നിലപാട്.