മോഡി പ്രധാനമന്ത്രിയായി ആറുമാസത്തിനകം ഇന്ത്യൻ പട്ടാളക്കാരുടെ തലവെട്ടിയ പാകിസ്ഥാനോട് പകരം വീട്ടുമെന്ന് രാംദാസ് കദമ്

single-img
22 April 2014

ramബിജെപി​-ശിവസേന സഖ്യം അധികാരത്തിലെത്തിയാൽ 2011ൽ നടന്ന ആസാദ് മൈതാൻ ലഹളയിൽ പൊതുസ്വത്ത് നശിപ്പിക്കുകയും വനിതാ പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത മുസ്ലിങ്ങളെ വെറുതെ വിടുകയില്ല എന്ന് സേന നേതാവ് രാംദാസ് കദമിന്റെ മുന്നറിയിപ്പ്. മോഡി പ്രധാനമന്ത്രിയായി ആറുമാസത്തിനകം ഇന്ത്യൻ പട്ടാളക്കാരുടെ തലവെട്ടിയ പാകിസ്ഥാനോട് പകരം വീട്ടുമെന്നും കദം കല്യാണിലെ ഒരു റാലിയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

 

 

 

നരേന്ദ്ര മോഡിയെ വേദിയിലിരുത്തി ആയിരുന്നു ശിവസേന നേതാവ് മുസ്ലിങ്ങൾക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത് . അതേസമയം ശിവസേന കദമിന്റെ പ്രസംഗത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി. ഇതൊന്നും സേനയുടെ അഭിപ്രായമല്ലെന്നും കദമിന്റെ വ്യക്തിപരമായ നിലപാടുകളാണെന്നും സേന അദ്ധ്യക്ഷന ഉദ്ധവ് താക്കെറെ വ്യക്തമാക്കി.