പ്രവേശന പരീക്ഷയുടെ ആദ്യ ദിനം ഒന്നാം പേപ്പർ ഫിസിക്‌സ് ആൻഡ് കെമിസ്ട്രി പരീക്ഷയ്‌ക്ക് എത്തിയത് 89.8 ശതമാനം പേർ

single-img
22 April 2014

eഎൻജിനിയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷയുടെ ആദ്യ ദിനം എൻജിനിയറിംഗ് ഒന്നാം പേപ്പർ ഫിസിക്‌സ് ആൻഡ് കെമിസ്ട്രി പരീക്ഷയ്‌ക്ക് എത്തിയത് 89.8 ശതമാനം പേർ മാത്രം. 1, 19, 025 പേർ അപേക്ഷിച്ചിരുന്നെങ്കിലും ആദ്യദിനത്തിൽ 1, 06 885 പേരാണ് പരീക്ഷ എഴുതിയത്. ഫിസിക്‌സിൽനിന്ന് 72 ഉം കെമിസ്ട്രിയിൽ നിന്ന് 48ഉം ചോദ്യങ്ങളാണുണ്ടായിരുന്നത്.

 

 
ചൊവ്വാഴ്ച രാവിലെ 10 മുതൽ എൻജിനിയറിംഗിന്റെ മാത്തമാ​റ്റിക്‌സ് പരീക്ഷ നടക്കും. 23 ന് രാവിലെ 10 മുതൽ 12.30വരെ മെഡിക്കൽ പ്രവേശനപരീക്ഷ ഒന്നാം പേപ്പർ കെമിസ്ട്രി ആൻഡ് ഫിസിക്‌സും ഉച്ചയ്ക്ക് 2.30 മുതൽ 5 വരെ രണ്ടാംപേപ്പർ ബയോളജി പരീക്ഷയും നടക്കും.സംസ്ഥാനത്തെ 327 കേന്ദ്രങ്ങളിലും ഡൽഹിയിലെ രണ്ട് കേന്ദ്രങ്ങളിലും മുംബായ്, റാഞ്ചി, ദുബായ് എന്നിവിടങ്ങളിലെ ഓരോകേന്ദ്രത്തിലും ഉൾപ്പെടെ 332 കേന്ദ്രങ്ങളിലാണ് പരീക്ഷ ആരംഭിച്ചത്.