മുസ്ലീങ്ങൾക്ക് സ്വന്തം നന്മയ്‌ക്ക് കുറച്ചൊക്കെ വർഗ്ഗീയ ചിന്തയാകാം : ഷാസിയ ഇൽമി

single-img
22 April 2014

shaമുസ്ലീങ്ങൾക്ക് സ്വന്തം നന്മയ്‌ക്ക് കുറച്ചൊക്കെ വർഗ്ഗീയ ചിന്തയാകാം എന്ന് ആം ആദ്മി പാർട്ടിയുടെ ഗാസിയാബാദിലെ സ്ഥാനാർത്ഥി ഷാസിയ ഇൽമിയുടെ പരാമർശം വിവാദമാകുന്നു. കുറെ മുസ്ലീം നേതാക്കളോട് ഷാസിയ ഇങ്ങനെ പറയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇങ്ങനെ പറയുന്നത് കുറെ വിവാദമുണ്ടാക്കുമെങ്കിലും അത് ആവശ്യമാണെന്നും ഇൽമി പറയുന്നുണ്ട്.

 

 

”മുസ്ലിങ്ങൾ വളരെയധികം മതേതരവാദികളാണെന്ന് ഞാൻ പറയും. മുസ്ലീങ്ങൾ വർഗീയമായി ചിന്തിക്കണം. അങ്ങനെ ചിന്തിക്കാത്ത മുസൽമാന് അവന് വേണ്ടി വോട്ട് ചെയ്യാനാവില്ല. കെജ്‌രിവാളും നിങ്ങളെപ്പോലെയാണ്. ഇത്ര മതേതരത്വം പാടില്ല. നിങ്ങളുടെ താത്പര്യം സംരക്ഷിക്കൂ”- വീഡിയോയിൽ ഷാസിയ പറയുന്നു.കോൺഗ്രസിനെ പിന്തുണയ്ക്കാതെ ആം ആദ്മി പാർട്ടിക്ക് വോട്ട് നൽകാനും അവർ മുസ്ലീം നേതാക്കളോട് ആവശ്യപ്പെട്ടു.