ഓഹരി വിപണിയിൽ റെക്കോര്‍ഡ് കുതിപ്പ്; രൂപയ്ക്കു തിരിച്ചടി

single-img
22 April 2014

Bombay-Stock-Markets-Sensexമുംബൈ: വിദേശ നിക്ഷേപകരുടെ സജീവമായ ഇടപെടലുകളുടെ പിൻബലത്തിൽ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണിയിലെ നേട്ടം തുടരുന്നു. ഇന്നലെ സെന്‍സെക്സും നിഫ്റ്റിയും വ്യാപാരത്തിനിടയില്‍ ചരിത്ര നേട്ടം കുറിച്ചു.

സെന്‍സെക്‌സ് രാവിലെ 47.53 പോയിന്റ് ഉയര്‍ന്ന് 22,812ലാണ് വ്യാപാരം ആരംഭിച്ചത്.136 പോയിന്റുകൾ മുന്നേറി പുതിയ ഉയരമായ 22,764ലാണ് ബോംബെ ഓഹരി സൂചിക ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്.

നിഫ്റ്റി 6,800 എന്ന നിര്‍ണായക കടമ്പ കടന്നു. വ്യാപാരത്തിനിടയില്‍ 6,825.45 എന്ന നിലയില്‍ എത്തിയെങ്കിലും 38.25 പോയിന്‍റ് ഉയര്‍ന്ന് 6,817.65 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വ്യാപാര ദിനങ്ങളിലായി സൂചിക 487 പോയിന്റ് നേട്ടമുണ്ടാക്കിയിരുന്നു.

അതേസമയം, ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് തിരിച്ചടിയാണ് ഉണ്ടായത്. രാവിലെ രൂപയുടെ മൂല്യം 21 പൈസ താഴ്ന്ന് 60.80 രൂപയിലെത്തി. ഒരു മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞനിരക്കാണിത്. ഇന്നലെ രൂപയ്ക്ക് 30 പൈസയുടെ നഷ്ടമുണ്ടായിരുന്നു.