ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പരാജയം

single-img
22 April 2014

manchester_logoലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പരാജയം,  എവര്‍ട്ടണോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അടിതെറ്റിയ നിലവിലെ ചാമ്പ്യന്മാക്ക് ഇതോടെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങളും അവസാനിച്ചു.

ലിവര്‍പൂളിലെ ഗുഡിസണ്‍ പാര്‍ക്കില്‍ നടന്ന കളിയില്‍ ലെയ്ട്ടണ്‍ ബെയ്ന്‍സിന്റെ പെനാല്‍റ്റി ഗോളും കെവിന്‍ മിറാലസ് നേടിയ ഗോളുമാണ് മാഞ്ചസ്റ്ററിന് ഇരുട്ടടിയായത്.

34 കളികള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ 57 പോയന്റുമായി ഏഴാം സ്ഥാനത്താണ്. അടുത്ത സീസണില്‍ യൂറോപ്പ ലീഗില്‍ പോലും മാഞ്ചസ്റ്ററിന് സ്ഥാനം ലഭിക്കാനിടയില്ലെന്ന നിലയാണ്.

ലീഗിലെ ആദ്യ നാലുസ്ഥാനക്കാര്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടും. യൂറോപ്പ ലീഗിലേക്ക് പ്രീമിയര്‍ ലീഗില്‍ നിന്ന് മൂന്ന് പ്രതിനിധികളാണുള്ളത്. അഞ്ച്, ആറ് സ്ഥാനക്കാരും ലീഗ് കപ്പ് ജേതാക്കളുമാണ് യൂറോപ്പയിലേക്ക് യോഗ്യത നേടുക.