സുഡാനില്‍ അക്രമികളുടെ വെടിയേറ്റ് രണ്ടു പേര്‍ കൊല്ലപ്പെട്ടു

single-img
21 April 2014

Sudanആയുധധാരികളായ അക്രമികളുടെ വെടിവയ്പ്പില്‍ സുഡാനില്‍ രണ്ടു സുരക്ഷാ സൈനീകര്‍ കൊല്ലപ്പെട്ടു. ചൈനയില്‍ നിന്നും അള്‍ജീരിയായില്‍ നിന്നുമുള്ള് രണ്ടു പൗരന്‍മാരെ ഇവര്‍ തട്ടികോണ്ടു പോകുകയും ചെയ്തു. സുഡാന്റെ പടിഞ്ഞാറന്‍ മേഖലയായ കൊര്‍ഡോഫയിലെ ഒരു എണ്ണപ്പാടത്തിലാണ് സംഭവം നടന്നത്. നിരവധി വിമത സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് കൊര്‍ഡോഫ്. തട്ടികൊണ്ടു പോയവരെ തിരയുന്നതിനായി പ്രത്യേക സേനയേ നിയോഗിച്ചിട്ടുണ്‌ടെന്നു സൈനിക വക്താവ് മാധ്യമങ്ങളെ അറിയിച്ചു.