സന്നിധാനത്ത് മേല്‍‌ശാന്തിയുടെ മകള്‍ പ്രവേശിച്ചു എന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍

single-img
21 April 2014

sivakumarശബരിമല സന്നിധാനത്ത് മേല്‍‌ശാന്തിയുടെ 12കാരിയായ മകള്‍ പ്രവേശിച്ചു എന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു . മേല്‍ശാന്തിയുടെ മകളായ പാര്‍വതി എന്ന 12കാരി ശബരിമല സന്നിധാനത്ത് നില്‍ക്കുന്നതിന്‍റെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.

 

 

 

പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കരുത് എന്ന ആചാരമാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സന്നിധാനത്തെത്തിയതോടെ ലംഘിക്കപ്പെട്ടിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇതിന്‍റെ സത്യാവസ്ഥകള്‍ സംബന്ധിച്ച് ദേവസ്വം മൌനം പാലിക്കുകയാണ്.ദേവസ്വം സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.