ടോട്ടല്‍ ഫോര്‍ യു; ശബരീനാഥ് കീഴടങ്ങി, ഇത്രയും നാള്‍ ഹിമാലയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

single-img
21 April 2014

Sabariടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരം ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയി കീഴടങ്ങി.കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ ശബരീനാഥ് രണ്ടുവര്‍ഷമായി ഒളിവിലായിരുന്നു.

തന്റെ ജീവനു ഭീഷണിയുണെ്ടന്നും തന്നെ സെന്‍ട്രല്‍ ജയിലിലേക്കേ മാറ്റാവൂ എന്നും ആവശ്യപ്പെട്ട് ശബരീനാഥ് ഹര്‍ജി നല്കി. കോടതി മേയ് അഞ്ചു വരെ റിമാന്‍ഡ് ചെയ്തതിനാല്‍ ഹര്‍ജി റിമാന്‍ഡ് കാലാവധി കഴിഞ്ഞേ പരിഗണിക്കൂ. തന്റെ കൂട്ടുപ്രതികള്‍ തന്നെ ചതിക്കുകയായിരുന്നു. താന്‍ രാജ്യം വിട്ടുപോയിട്ടില്ലെന്നും ഇത്രയുംകാലം ഹിമാലയത്തിലായിരുന്നുവെന്നും ശബരീനാഥ് മാധ്യമങ്ങളെ അറിയിച്ചു.

ഇരുന്നൂറു കോടി രൂപയാണ് ടോട്ടല്‍ ഫോര്‍ യു സ്ഥാപനത്തിന്റെ ഉടമയായ ശബരീനാഥ് തട്ടിയെടുത്ത്. ചലച്ചിത്രതാരങ്ങള്‍, ബിസിനസുകാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്കാണ് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിലൂടെ പണം നഷ്ടമായത്.