വടകരയില്‍ ആര്‍എംപി മുല്ലപ്പളളിക്കു വോട്ടുമറിച്ചെന്ന് സി.പി.എം; ആര്‍എംപിയെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാമെന്നു സിപിഎം വിചാരിക്കേണ്ടെന്ന് കെ.കെ. രമ

single-img
21 April 2014

tp-ramakrishnan-on-rmp__smallലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി മുല്ലപ്പളളി രാമചന്ദ്രനു ആര്‍എംപി വോട്ടുകള്‍ മറിച്ചു നല്‍കിയതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം ആര്‍എംപി നേതാക്കള്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയിറങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

പല ബൂത്തുകളിലും തെരഞ്ഞെടുപ്പു ദിവസം ആര്‍എംപി, കോണ്‍ഗ്രസുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനമെന്നും ആര്‍എംപിക്കാരുടെ ഗോഡ് ഫാദറുടെ റോളിലായിരുന്നു മുല്ലപ്പളളി പ്രവര്‍ത്തിച്ചതെന്നും എന്നാല്‍ ിഇതിനെയെല്ലാം കവച്ചുവച്ച് ഷംസീറിന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പി. രാമകൃഷ്ണന്റെ ആരോപണത്തിനെതിരെ കൈ.കെ. രമ രംഗത്തെത്തിയിട്ടുണ്ട്. ആര്‍എംപിയെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാമെന്നു സിപിഎം വ്യാമോഹിക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പില്‍ വോട്ടുമറിക്കണമെങ്കില്‍ ആര്‍എംപിക്കു സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു. സിപിഎമ്മിലെ തന്നെ ഒരുവിഭാഗം മറിച്ചുവോട്ടുചെയ്തതു കൊണ്ടാണു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വടകരയിലെ സിപിഎം സ്ഥാനാര്‍ഥി പരാജയപ്പെട്ടതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.