തിരഞ്ഞെടുപ്പിൽ മുസ്ലീംലീഗ് സ്ഥാനാർത്ഥികൾക്കു വേണ്ടി കോൺഗ്രസ് പ്രവർത്തിച്ചില്ലെന്ന അഭിപ്രായം മുസ്ളീംലീഗിനില്ലെന്ന് കെ.പി.എ മജീദ്

single-img
21 April 2014

kpലോക്‌സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്തും പൊന്നാനിയിലും മുസ്ലീംലീഗ് സ്ഥാനാർത്ഥികൾക്കു വേണ്ടി കോൺഗ്രസ് പ്രവർത്തിച്ചില്ലെന്ന അഭിപ്രായം മുസ്ളീംലീഗിനില്ലെന്ന് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് .

 

 

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലേതിനെക്കാൾ സജീവമായി തന്നെ കോൺഗ്രസ് പ്രവർത്തിച്ചുവെന്നും തിരഞ്ഞെടുപ്പ് വിലയിരുത്താൻ ചേർന്ന യോഗത്തിനു ശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.കോൺഗ്രസ് സഹകരിച്ചില്ലെന്ന് ലീഗിന്റെ ജില്ലാ കമ്മിറ്റികളോ,​ ലോക്‌സഭാ മണ്ഡലം കമ്മിറ്റികളോ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും മജീദ് പറഞ്ഞു.