ലഫ്‌. ജനറല്‍ ദല്‍ബീര്‍ സിംഗ്‌ സുഹാഗ്‌ കരസേനാ മേധാവി

single-img
21 April 2014

solലഫ്‌. ജനറല്‍ ദല്‍ബീര്‍ സിംഗ്‌ സുഹാഗ്‌ കരസേനാ മേധാവിയാകും. ബി.ജെ.പിയുടെ എതിര്‍പ്പ്‌ അവഗണിച്ച്‌ ഇദ്ദേഹത്തിന്റെ നിയമനത്തിനുള്ള ശുപാർശ പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനു സമര്‍പ്പിച്ചു.

 
മേയ്‌ ഒന്നിനു പുതിയ കരസേനാ മേധാവിയെ നിയമിക്കും. അന്നാണു നിലവിലുള്ള മേധാവി ജനറല്‍ ബിക്രം സിംഗ്‌ വിരമിക്കുന്നത്‌.
കരസേനാ മേധാവിയെ നിയമിക്കുന്നതിനെതിരേ ബി.ജെ.പി. തെരഞ്ഞെടുപ്പ്‌ കമ്മിഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയാകും വരെ നിയമനം തടയണമെന്നായിരുന്നു ആവശ്യം.