മലേഷ്യൻ വിമാന തകരാർ: അന്വേഷണം പ്രഖ്യാപിച്ചു

single-img
21 April 2014

mala166 പേരുമായി ക്വലാലന്പൂരിൽനിന്ന് ബാംഗ്ലൂരിലേക്ക് ഇന്ന് പുലർച്ചെ പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കിയതിനു കാരണമായ തകരാർ അട്ടിമറിയാണോ എന്ന് അന്വേഷിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമയാന മന്ത്രി ഹിഷാമുദ്ദീൻ ഹുസൈൻ അറിയിച്ചു. മലേഷ്യൻ പൊലീസിനാണ് അന്വേഷണ ചുമതല.

 

 
വ്യോമയാന വകുപ്പാണ് അന്വേഷണം ഏർപ്പെടുത്തേണ്ടതെങ്കിലും ഒരു വിമാനം ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷമായത് കണക്കിലെടുത്താണ് ഇത് പൊലീസ് അന്വേഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ പുറപ്പെട്ടയുടനെ ലാൻഡിംഗ് ഗിയറിലാണ് തകരാർ കണ്ടെത്തിയത്. പരിഹരിക്കാൻ കഴിയില്ലെന്ന് ഉറപ്പായതിനെത്തുടർന്ന് തിരിച്ചുവിട്ട വിമാനം രണ്ടു മണിക്കൂർ കഴിഞ്ഞ് തിരിച്ചിറക്കുകയായിരുന്നു.