തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു മുന്‍തൂക്കം; കുഞ്ഞാലിക്കുട്ടി

single-img
21 April 2014

kunjalikkuttyലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു മുന്‍തൂക്കമുണ്ടെന്നും സിറ്റിംഗ് സീറ്റുകള്‍ യുഡിഎഫ് നിലനിര്‍ത്തുമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കോഴിക്കോട് ലീഗ് ഹൗസില്‍ മുസ്‌ലീം ലീഗിന്റെ സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പെട്ടിയിലിരിക്കുന്ന വോട്ടിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നത് മണ്ടത്തരമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകള്‍ക്ക് നിയന്ത്രണം വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.