കുമളി ബസ്സ്റ്റാന്‍ഡില്‍ യുവതി കുത്തേറ്റു മരിച്ചു

single-img
21 April 2014

Kumily-Kerala-7633കുമളി ബസ്സ്റ്റാന്‍ഡില്‍ യുതിയെ കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട് ബോഡി സ്വദേശിനി അന്ന ലക്ഷ്മി(30)യാണ് ബോഡി സ്വദേശി തന്നെയായ മണികണ്ഠന്‍ കുത്തികൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.

രാവിലെ എട്ടേകാലോടെ കുമളി ബസ്‌സ്റ്റാന്‍ഡില്‍ അന്നയും മണികണ്ഠനും ഏറെനേരമായി സംസാരിക്കുകയും വഴക്കിടുകയും ചെയ്തിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒടുവില്‍ മണികണ്ഠന്‍ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് അവരെ കുത്തുകയായിരുന്നു.

രണ്ടു കുട്ടികളുടെ അമ്മയായ അന്ന ലക്ഷ്മി കുറച്ചുകാലമായി മണികണ്ഠനൊപ്പമാണ് താമസിച്ചിരുന്നതെന്നും ഈ ബന്ധം എതിര്‍ത്ത വീട്ടുകാര്‍ കഴിഞ്ഞ ദിവസം അന്നയെ തിരികെ വീട്ടിലേക്കു കൊണ്ടുപോയിരുന്നതായും പറയപ്പെടുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കത്തിക്കുത്തില്‍ കലാശിച്ചത്.