മരുന്നു പരീക്ഷണത്തിന് ഇരയായവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്കണമെന്ന് സുപ്രീം കോടതി

single-img
21 April 2014

courtമരുന്നുപരീക്ഷണങ്ങള്‍ക്ക് ഇരകളായവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്കണമെന്ന് ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി. സ്വസ്ഥ അധികാര്‍ മഞ്ജ് എന്ന സംഘടന നല്കിയ പൊതുതാല്പര്യഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇങ്ങനെ ഉത്തരവിട്ടത്.

2005 മുതല്‍ 2012 വരെ മരുന്നുപരീക്ഷണങ്ങള്‍ക്ക് ഇരയായ 502 പേര്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നാണ് കോടതി നിര്‍ദേശം നല്കിയത്. കോടതി ഉത്തരവിട്ടിട്ടും ഇവര്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ വൈകുന്നതിന്റെ കാരണം കണെ്ടത്തണമെന്നും കോടതി നിര്‍ദേശിച്ചു.