കല്‍ക്കരിക്കേസില്‍ ദാസരി നാരായണ റാവുവിനെ സിബിഐ ചോദ്യം ചെയ്തു

single-img
21 April 2014

cbiകല്‍ക്കരിക്കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര സഹമന്ത്രി ദാസരി നാരായണ റാവുവിനെ സിബിഐ ചോദ്യം ചെയ്തു. കല്‍ക്കരിക്കേസില്‍ സിബിഎ നേരത്തെ വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് റാവുവിനെതിരെ കേസെടുത്തിരുന്നു. കല്‍ക്കരിപ്പാടം ലൈസന്‍സ് അനുവദിച്ചതിന് അന്ന് കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തിരുന്ന ദാസരി നാരായണ റാവു ജിന്‍ഡാല്‍ ഗ്രൂപ്പില്‍ നിന്നും പ്രത്യുപകാരം കൈപ്പറ്റിയെന്നാരോപിച്ചായിരുന്നു സിബിഐ കേസെടുത്തിരുന്നത്.