ഉരുട്ടിക്കൊലക്കേസ്: കുറ്റപത്രത്തിലെ ആരോപണങ്ങള്‍ പരസ്പരവിരുദ്ധമെന്ന് കോടതി

single-img
21 April 2014

cbiഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രത്തിലെ ആരോപണങ്ങള്‍ പരസ്പരവിരുദ്ധമാണെന്ന് കോടതി. കുറ്റപത്രത്തിലെ പാളിച്ച വിശദീകരിക്കാന്‍ സിബിഐയ്ക്ക് കൂടുതല്‍ സമയം അനുവദിച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കേസ് ഈമാസം 30-ലേക്കു മാറ്റി.

തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊലപ്പെടുത്തിയ ശേഷം കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കാന്‍ വ്യാജ എഫ്‌ഐആര്‍ ചമച്ചുവെന്നാണ് കേസ്.

പോലീസുകാര്‍ ഉള്‍പ്പെട്ട കേസില്‍ കുറ്റപത്രത്തില്‍ പാളിച്ച വന്നത് സംശയജനകമാണെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പ്രദീപ് കുമാറിനോട് നേരിട്ടു ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.