നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുകയാണെങ്കിൽ രാജ്യത്ത് വിനാശം സംഭവിക്കുമെന്ന് ബുദ്ധദേബ് ഭട്ടാചാര്യ

single-img
21 April 2014

buനരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുകയാണെങ്കിൽ രാജ്യത്ത് വിനാശം സംഭവിക്കുമെന്ന് മുതിർന്ന സി.പി.എം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞു .ഗുജറാത്ത് കലാപത്തിന് ശേഷം മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുകയാണെങ്കിൽ എന്തു സംഭവിക്കും?​ വിനാശം സംഭവിക്കും ഭട്ടാചാര്യ പറഞ്ഞു.

 
“അദ്ദേഹം (മോഡി)​ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ഒരിക്കൽ പോലും ഗുജറാത്ത് കലാപത്തിന്റെ പേരിൽ മാപ്പു പറഞ്ഞിട്ടില്ല. ഒരു മുഖ്യമന്തിയെക്കുറിച്ചും ഇത്തരത്തിലുള്ള ഒരു ആരോപണവും ഉയർന്നു വന്നിട്ടില്ല,​ പക്ഷേ അദ്ദേഹം പറയുന്നത് ഈ വിഷയത്തിൽ അദ്ദഹം മാപ്പു പറയില്ല എന്നാണ്”. ബുദ്ധദേബ് പറഞ്ഞു. പശ്ചിമ ബംഗാളിലെ മുർശിദാബാദ് ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പശ്ചിമ ബംഗാളിലെ മുർശിദാബാദ് ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.