മാസ്റ്റേഴ്‌സ് ലെവല്‍ ടൂര്‍ണമെന്റില്‍ വാവരിങ്ക മോണ്ടെ കാര്‍ലൊക്ക് കിരീടം

single-img
21 April 2014

img1140421005_1_1മാസ്റ്റേഴ്‌സ് ലെവല്‍ ടൂര്‍ണമെന്റില്‍ സ്വിസര്‍ലണ്ടിന്റെ സ്റ്റാനിസ്‌ലസ് വാവരിങ്ക മോണ്ടെ കാര്‍ലൊ കിരീടം സ്വന്തമാക്കി. സ്വന്തം നാട്ടുകാരനായ റോജര്‍ ഫെഡററെയാണ് വാവരിങ്ക ഫൈനലില്‍ തോൽപ്പിച്ചത്.

രണ്ട് മണിക്കൂര്‍ 13 മിനിട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു വാവരിങ്കയുടെ വിജയം. സ്‌കോര്‍ (4-6) (7-6) (7/5), (6-2). 

ഇത് രണ്ടാം തവണയാണ് വാവരിങ്ക ഫെഡറര്‍ക്കെതിരെ വിജയം നേടുന്നത്. ജയത്തോടെ ലോക റാങ്കിംഗിലെ മൂന്നാം സ്ഥാനം ഓസ്‌ട്രേലിയന്‍ ചാമ്പ്യന്‍ നിലനിര്‍ത്തി