മുംബയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിപാടികളിൽ നിന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പിന്മാറി

single-img
20 April 2014

soniaആരോഗ്യ കാരണങ്ങളാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇന്ന് മുംബയിൽ പ്രചരണ പരിപാടികളിൽ പങ്കെടുക്കാനിരുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പ്രചരണത്തിൽ നിന്ന് പിന്മാറി. എന്നാൽ സോണിയയുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ പാർട്ടി തയ്യാറായില്ല.

 
ധുലെ,​ നന്ദർബർ,​ മുംബയ് എന്നിവിടങ്ങളിലെ റാലികളിലാണ് സോണിയ പ്രസംഗിക്കേണ്ടിയിരുന്നത്. എന്നാൽ സോണിയയുടെ അഭാവത്തിൽ മകനും കോൺഗ്രസ് ഉപാദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധി ഒരു യോഗത്തിൽ സംസാരിക്കും. കേന്ദ്ര കൃഷിമന്ത്രിയും എൻ.സി.പി അദ്ധ്യക്ഷനുമായ ശരദ് പവാറും യോഗങ്ങളിൽ പങ്കെടുക്കും. കേന്ദ്ര മന്ത്രി ഗുലാംനബി ആസാദ് മുംബയ് ഒഴികെയുള്ള റാലികളിൽ പങ്കെടുക്കും.

 
എന്നാൽ സോണിയാ ഗാന്ധി യോഗത്തിൽ പങ്കെടുക്കാതിരിക്കുന്നത് മുംബയിലെ കോൺഗ്രസ് നേതൃത്വത്തിന് ക്ഷീണം തന്നെയാണ്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡി നടത്തിയ റാലിയെക്കാൾ വന്പൻ പരിപാടിയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തിരുന്നത്.