അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയ മുലായം സിംഗ് യാദവിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു

single-img
20 April 2014

mulaലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്ക് വോട്ട് രേഖപ്പെടുത്തിയില്ലെങ്കിൽ ജോലി സ്ഥിരപ്പെടുത്തില്ലെന്ന് അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയ മുലായം സിംഗ് യാദവിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു. ഈ മാസം 3നാണ് യു.പിയിലെ ബുലന്ദ്ഷറിൽ റാലിക്കിടെ എൽ.പി സ്‌കൂൾ അദ്ധ്യാപകരെ മുലായം ഭീഷണിപ്പെടുത്തിയത്. താത്ക്കാലിക അദ്ധ്യാപകരെ മകൻ ഭരിക്കുന്ന സംസ്ഥാന സർക്കാർ സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്നും ഇനി വോട്ട് ചെയ്യേണ്ടത് തങ്ങളുടെ കടമയാണെന്നുമാണ് മുലായം മുന്നറിയപ്പ് നൽകിയത്.

 

 
അല്ലാത്തപക്ഷം ജോലി സ്ഥിരപ്പെടുത്തിയ ഉത്തരവ് പിൻവലിക്കുമെന്നും മുലായം പ്രസംഗിച്ചിരുന്നു.മുലായം സിംഗ് പ്രഥമ ദൃഷ്ട്യാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചത്. ഇന്ന് മറുപടി നൽകണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത് .