ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്രയിലെ ധനികനായ സ്ഥാനാര്‍ഥി

single-img
20 April 2014

jaganആന്ധ്ര മുന്‍ ആന്ധ്രമുഖ്യമന്ത്രി വൈ.എസ്.രാജശേഖര്‍ റെഡ്ഡിയുടെ മകന്‍ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്രയിലെ ധനികനായ സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പ് നോമിനേഷന്‍ നല്‍കുമ്പോളുള്ള സത്യവാങ്മൂലത്തിലാണ് ജഗന്റെ സ്വത്ത് വിവരമുള്ളത്. 343 കോടി രൂപവിലമതിക്കുന്നതാണ് ജഗന്റെ ആസ്തി. പക്ഷേ, സ്വന്തമായി വാഹനമില്ല.

 

 
ഭാര്യ ഭാരതിയുടെ പേരില്‍ 71 കോടി രൂപയുടെ സ്വത്തുണ്ട്.ജഗന്റെ പേരില്‍ നിലവില്‍ 10 സി.ബി.ഐ. കേസുകളും ഉണ്ട്.വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ കടപ്പജില്ലയിലെ പുലിവെണ്ടുല അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് ജഗന്‍ ജനവിധി തേടുന്നത്.വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റാണ് ജഗന്‍.