ഐപിഎല്‍ ഒത്തുകളി അന്വേഷിക്കാന്‍ മൂന്നംഗ സമിതി

single-img
20 April 2014

iplഐപിഎല്‍ ഒത്തുകളി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഇന്ന്‌ ചേര്‍ന്ന ഇന്ന്‌ ചേര്‍ന്ന ബിസിസിഐയുടെ അടിയന്തിരയോഗമാണ്‌ തീരുമാനം എടുത്തത്‌.ആര്‍.കെ. രാഘവന്‍, രവിശാസ്‌ത്രി, ജസ്‌റ്റീസ്‌ ജെ എന്‍ പട്ടീല്‍ എന്നിവരാണ്‌ സമിതിയംഗങ്ങള്‍. . ഇവരുടെ പേരുകള്‍ ബിസിസിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.

 
അന്വേഷണത്തിന്‌ അഞ്ചംഗ സമിതി വേണമെന്ന്‌ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ വലിയ ചര്‍ച്ചകള്‍ തന്നെ നടന്നെങ്കിലും ഒടുവില്‍ മൂന്നംഗ സമിതിയില്‍ സമവായം ഉണ്ടാകുകയായിരുന്നു. മുന്‍ സിബിഐ തലവനാണ്‌ ആര്‍ കെ രാഘവന്‍. നേരത്തേ ഇക്കാര്യത്തില്‍ സുപ്രീംകോടതി നിര്‍ദേശം പുറത്ത്‌ വിട്ടിരുന്നു.