സൗദിയില്‍ വാഹനാപകടത്തില്‍ 5 മലയാളികള്‍ മരിച്ചു

single-img
20 April 2014

user5528-1380995226-media1സൗദി അറേബ്യയില്‍ വാഹനാപടകത്തില്‍ 5 മലയാളികള്‍ മരിച്ചു.രണ്ടു പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം മലപ്പുറം ജില്ലക്കാരാണ്. നവാസ്, നൗഷാദ്, ജനാര്‍ദ്ദനന്‍, ശ്രീധരന്‍ എന്നിവരാണ് മരിച്ച നാലുപേര്‍ ഒരാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തദ്വാന്‍ എന്ന സ്‌ഥലത്തുവെച്ചാണ്‌ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടത്‌. വൈലത്തൂര്‍ സ്വദേശിയായ ജസീറിനും, ഒരു ബംഗാള്‍ സ്വദേശിക്കുമാണ് പരിക്കേറ്റത്.