പാകിസ്ഥാനിൽ ടിവി ജേണലിസ്റ്റ് ഹമീദ് മിറിന് തീവ്രവാദി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു

single-img
19 April 2014

jurnപാകിസ്ഥാനിലെ മുതിർന്ന ടിവി ജേണലിസ്റ്റ് ഹമീദ് മിറിന് തീവ്രവാദി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. വിമാനത്താവളത്തിൽനിന്ന് കറാച്ചി നഗരത്തിലേക്ക് വരികയായിരുന്നു അദ്ദേഹം. രണ്ടു ബൈക്കുകളിലായി തീവ്രവാദികൾ അദ്ദേഹത്തിന്റെ കാറിനെ പിന്തുടർന്ന് വെടിവയ്ക്കുകയായിരുന്നു. ജിയോ ടിവിയിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന മിറിന്റെ ക്യാപിറ്റൽ ടോക്ക് എന്ന പരിപാടിക്ക് പാകിസ്ഥാനിൽ ഏറെ പ്രേക്ഷകരുണ്ട്.