പത്മനാഭസ്വാമി ക്ഷേത്രം; സ്വര്‍ണ്ണം കടത്തിയത് തഞ്ചാവൂര്‍ ജ്വല്ലേഴ്‌സ്, സ്വര്‍ണ്ണക്കടത്തിന് ഉന്നത ബന്ധം

single-img
19 April 2014

padmanabhaswamy-templeഉന്നത ബന്ധങ്ങളുടെ മറവിലാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കടത്തെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. സ്വര്‍ണ്ണക്കടത്തിനോടനുബന്ധിച്ച് ഞട്ടിപ്പിക്കുന്ന വിവരങ്ങളാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടിന്‍മേല്‍ പുറത്തു വന്നിരിക്കുന്നത്.

തഞ്ചാവൂര്‍ ജൂവലേഴ്‌സാണ് സ്വര്‍ണം കടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. സ്വര്‍ണ്ണം മണലില്‍ കലര്‍ത്തിയാണ് ക്ഷേത്രത്തില്‍ നിന്ന് കടത്തുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തഞ്ചാവൂര്‍ ജൂവല്ലേഴ്‌സിനാണ് ക്ഷേത്രത്തിലെ സ്വര്‍ണം മിനുക്കാന്‍ കരാറുള്ളത്. ഇവര്‍ പണി ചെയ്യുന്നതിനിടെ ഉടയാഭരണങ്ങളില്‍ നിന്ന് താഴെ വീഴുന്ന സ്വര്‍ണതരികള്‍ മണലില്‍ കലര്‍ത്തിക്കൊണ്ടുപോകുകയാണ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

നിരവധി ക്ഷേത്രം ജീവനക്കാര്‍ക്കും ഇതില്‍ പങ്കുണ്‌ടെന്നും മൊഴി ലഭിച്ചിട്ടുണ്‌ടെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.