വി.ഐ.പി പരിഗണനയില്‍ താരറാണിയായി സരിത മൂകാംബികയില്‍; കറന്‍സി നോട്ടുകളില്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ തിരക്ക്

single-img
19 April 2014

Sarithaപ്രശസ്തര്‍ പലരും െവള്ളിയാഴ്ച മൂകാംബികയിലെത്തിയിട്ടും ആരാധകര്‍ സരിതയ്‌ക്കൊപ്പമായിരുന്നു. താലമെടുത്ത് വി.ഐ.പി പരിഗണനയോടെ ക്ഷേത്രപ്രദക്ഷിണം നടത്തിയ സരിതയെ കാണാന്‍ ആരാധകര്‍ തിങ്ങിക്കൂടി. പലര്‍ക്കും ഓട്ടോഗ്രാഫ് വേണം. ആരെയും സരിത പിണക്കിയില്ല. ഓട്ടോഗ്രാഫില്‍ ഒപ്പിടാനും നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ക്ഷേത്രതിരക്കിനിടയില്‍ സരിത സമയം കണ്ടെത്തി.

പ്രശസ്ത സിനിമാ താരമോ രാഷ്ട്രീയക്കാരിയോ അങ്ങനെയാരുമല്ല ഈ സരിത. കേരളം നടുങ്ങിയ സോളാര്‍ തട്ടിപ്പുകേസിലെ ഒന്നാം പ്രതിയായ സരിത എസ്.നായരാണ് കഴിഞ്ഞ ദിവസം മൂകാംബിക ക്ഷേത്രത്തിലെ ശ്രദ്ധാകേന്ദ്രമായ ആ താരം.

മഞ്ജുപിള്ള, മീരാനന്ദന്‍ തുടങ്ങിയവര്‍ വെള്ളിയാഴ്ച ക്ഷേത്രത്തിലെത്തിയിരുന്നെങ്കിലും ആരാധകരായി ആരും അവര്‍ക്കു ചുറ്റുമുണ്ടായിരുന്നില്ല. എല്ലാവര്‍ക്കും സരിതയെ മതി. സരിതയുടെ കൈപ്പുണ്യത്തില്‍ വിശവാസമുള്ളതുകൊണ്ടായിരിക്കണം പലരും ഓട്ടോഗ്രാഫ് വാങ്ങിയത് കറന്‍സി നോട്ടുകളിലായിരുന്നു.

അമ്മയ്ക്കും മറ്റൊരു ബന്ധുവിനുമൊപ്പം രണ്ടു കുട്ടികളെയും കൂട്ടിയെത്തിയ സരിതയ്‌ക്കൊപ്പം ക്ഷേത്രം വലംവയ്ക്കാന്‍ ക്ഷേത്ര ജീവനക്കാരുമുണ്ടായിരുന്നു. വി.ഐ.പി പരിഗണനയോടെ പ്രത്യേക ക്യൂവിലായിരുന്നു സരിതയുടെയും സംഘത്തിന്റെയും ക്ഷേത്ര ദര്‍ശനം.