പൊന്‍മുടിയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു മുപ്പതുപേര്‍ക്ക് പരിക്ക്; 5 പേരുടെ നില ഗുരുതരം

single-img
19 April 2014

Ponmudiതലസ്ഥാന നഗരിയില്‍ പൊന്‍മുടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കു പോയ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. പൊന്‍മുടി ഇരുപത്തിയൊന്നാം വളവിലായിരുന്നു അപകടം. ബസ് പിന്നിലേയ്ക്ക് എടുക്കുമ്പോള്‍ അമ്പതടി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.