പെരുമാറ്റച്ചട്ട ലംഘനം; മുലായം സിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

single-img
19 April 2014

1341995603mulayam+singhതെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച കാരണത്തിന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്ന അധ്യാപകരോട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന് മുലായം ഭീഷണിപ്പെടുത്തിയെന്ന പരാതിയിന്‍മേലാണ് നടപടി.

ഏപ്രില്‍ മൂന്നിന് നടന്ന ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് മുലായം അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി വന്നത്. ഞായറാഴ്ചയ്ക്ക് മുന്‍പ് വ്യക്തമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.