മൂകേഷ് അംബാനിയുടെ മകള്‍ ഇഷ അമേരിക്കയിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മക്കെന്‍സിയില്‍ ജീവനക്കാരി

single-img
19 April 2014

mukesh dറിലയന്‍റ് ഇന്‍ഡസ്ട്രീസ് മേധാവി മൂകേഷ് അംബാനിയുടെ മകള്‍ ഇഷ ഇനി അമേരിക്കയിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മക്കെന്‍സിയില്‍ ജീവനക്കാരിയാവും. യേല്‍ സര്‍വകലാശലയില്‍ നിന്ന് സൈക്കേളജിയിലും ദക്ഷിണേഷ്യന്‍ പഠനത്തിലും ബിരുദം നേടിയ ഇഷ കഴിഞ്ഞ ദിവസം നടന്ന റിലയന്‍സിന്‍െറ വാര്‍ഷിക പൊതുയോഗത്തില്‍ മൂകേഷിനൊപ്പം പങ്കെടുത്തിരുന്നു. കൂടാതെ റിലയന്‍സിന്‍െറ പരിസ്ഥി പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ കാര്യമായ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

 

 

ലോകത്തെ പ്രായം കുറഞ്ഞ കോടിശ്വരന്മാരുടെ പട്ടികയില്‍ ഫോബസ് മാസിക 16ാം വയസില്‍ ഇഷക്ക് രണ്ടാം സ്ഥാനം നല്‍കിയതോടെയാണ് ഇവര്‍ ആദ്യമായി മാധ്യമ ശ്രദ്ധയില്‍ എത്തുന്നത്.അതേസമയം മക്കെന്‍സിയില്‍ കണ്‍സള്‍ട്ടന്‍റായുള്ള ഇഷയുടെ രംഗപ്രവേശനം വൈകാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ കൂടുതല്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്‍െറ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.