കെഎസ്ആര്‍ടിസി എസി ലോ ഫ്‌ളോര്‍ ബസ് ജീവനക്കാര്‍ നടത്തിയ പണിമുടക്ക് പിന്‍വലിച്ചു

single-img
19 April 2014

JNT-low-floor-volvo-to-bangalore1എറണാകുളത്ത് കെഎസ്ആര്‍ടിസി എസി ലോ ഫ്‌ളോര്‍ ബസ് ജീവനക്കാര്‍ നടത്തിയ പണിമുടക്ക് പിന്‍വലിച്ചു.ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പുതുക്കിയ ഷെഡ്യൂള്‍ പ്രാബല്യത്തില്‍ വരുത്താമെന്ന മാനേജ്‌മെന്റിന്റെ ഉറപ്പിനെ തുടര്‍ന്നാണ്‌ സമരം പിന്‍വലിച്ചത്‌.എറണാകുളം ജില്ലയില്‍ ഷെഡ്യൂള്‍ മാറ്റം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ജീവനക്കാരുടെ സമരം.

 

 

സമരത്തിന്റെ ഭാഗമായി കെഎസ്‌ആര്‍ടിസിയുടെ എറണാകുളം ഡിപ്പോയില്‍ നിന്ന്‌ സര്‍വീസ്‌ നടത്തുന്ന 47 ബസുകളും പണിമുടക്കിയിരുന്നു.അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ എറണാകുളം ഡിപ്പോയിലെ മുഴുവന്‍ സര്‍വീസുകളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവയ്‌ക്കുമെന്ന്‌ സംഘടനകൾ അറിയിച്ചിരുന്നു.