ദക്ഷിണകൊറിയന്‍ ബോട്ട് ദുരന്തം: ക്യാപ്റ്റനെ പോലീസ് അറസ്റ്റു ചെയ്തു

single-img
19 April 2014

South Korea Ship Sinkingദക്ഷിണകൊറിയയിലെ ബ്യോംഗ്‌പോംഗ് ദ്വീപില്‍ വിനോദസഞ്ചാരികളുമായി മുങ്ങിയ കൂറ്റന്‍ കടത്തുബോട്ടിന്റെ ക്യാപ്റ്റനെ പോലീസ് അറസ്റ്റു ചെയ്തു. ക്യാപ്റ്റന്‍ ലീ ജോണ്‍ സീയൂക്കാണ് (69) പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ക്യാപ്റ്റനെ കഴിഞ്ഞദിവസം തീരരക്ഷാസേന ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. ബോട്ട് മുങ്ങികൊണ്്ടിരുന്നപ്പോള്‍ രക്ഷാപെടാനുള്ള സന്ദേശം പുറപ്പെടുവിക്കാതെ ക്യാപ്റ്റനും കൂട്ടരും സ്വയം രക്ഷപ്പെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചിരിക്കുന്നതെന്നും അപായസന്ദേശം നല്‍കിയിരുന്നെങ്കില്‍ കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നുവെന്നും പോലീസ് അറിയിച്ചു.