മണ്ണും കല്ലും തന്റെ ഇഷ്ട ഭക്ഷണം ആക്കിയ ഒരു മനുഷ്യന്‍

single-img
19 April 2014

hungryവിശക്കുമ്പോൾ പല തരം ആഹാരം കഴിക്കുന്നവർ ആണ് നമ്മൾ ഓരോർത്തരും .അരി ആഹാരം മുതൽ ഗോതമ്പ് വരെയും ഒപ്പം ഫാസ്റ്റ് ഫുഡ്‌ വരെ കഴിക്കും.എന്നാൽ വിശക്കുമ്പോൾ മണ്ണും ഇഷ്ടികയും കഴിക്കാം എന്ന് വെച്ചാലോ ,പറ്റില്ല അല്ലെ.എന്നാൽ കർണാടക സ്വദേശി പക്കീരപ്പയ്ക്ക് മണ്ണും ഇഷ്ടികയും ആണ് ഇഷ്ട ഭക്ഷണങ്ങൾ . കർണാടക സ്വദേശിയായ ഈ കൂലിവേലക്കാരൻ മണ്ണു തിന്നു തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ എന്നു മുതലാണെന്ന് പക്കീരപ്പയ്ക്ക് പോലും ഓർമയില്ല. ഇരുപതുവർഷമായി ഇതു തുടരുന്നു എന്നു മാത്രം അയാൾക്കറിയാം.

 
ഒരു ദിവസംമൂന്നു കിലോയോളം മണ്ണ് പക്കീരപ്പ തിന്നും. സാധാരണ ആഹാരം കഴിക്കുന്നതു പോലെ തന്നെയാണ് പക്കീരപ്പയുടെ മണ്ണുതീറ്റയും. എന്നാൽ മണ്ണുതന്നെ വേണം എന്ന് നിർബന്ധം ഇല്ല പക്കീരപ്പയ്ക്ക് . ഇഷ്ടികയായാലും അയാൾ അഡ്ജസ്റ്റു ചെയ്‌തോളും.മണ്ണു തീറ്റതന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി എന്നാണ് പക്കീരപ്പ പറയുന്നത്. വേണമെങ്കിൽ സാധാരണ ആഹാരം ഉപേക്ഷിക്കാം.പക്ഷേ, മണ്ണു കഴിക്കുന്നത് ഒഴിവാക്കാനാവില്ല എന്നാണ് അയാളുടെ നിലപാട്. പക്കീരപ്പ കട്ടകളും മണ്ണും തിന്നുന്നതുതന്നെ ഒരു കലയാണെന്നാണ് ഗ്രാമവാസികൾ പറയുന്നത്.

 
വർഷങ്ങളായി തുടരുന്ന ഈ അപൂർവ്വശീലം തന്റെആരോഗ്യത്തെ അല്പംപോലും ബാധിച്ചിട്ടില്ലെന്നാണ് പക്കീരപ്പ പറയുന്നത്. ഇതുവരെ മണ്ണു തീറ്റകൊണ്ട് ഒരസുഖവും ബാധിച്ചിട്ടില്ല. സാധാരണ ഭക്ഷണം ദഹിക്കുന്നതിനെക്കാൾ എളുപ്പത്തിൽ മണ്ണ് ദഹിക്കുന്നുമുണ്ട്.കൂലിവേലക്കാരനായ പക്കീരപ്പപണം സമ്പാദിക്കാനുള്ള വഴിയായും മണ്ണുതീറ്റയെ ഉപയോഗിക്കുന്നുണ്ട്. തന്റെ ഈ ശീലത്തെ ആൾക്കാർക്കു മുന്നിൽ അവതരിപ്പിച്ചാണ് അയാൾ പണം തേടുന്നത്. പക്കീരപ്പയുടെ ഈ അപൂർവ്വ ശീലം വിദേശ മാധ്യമങ്ങളിലും ഇടം പിടിച്ചിട്ടുണ്ട്.hu