മാക്സ് വെൽ ആറു വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തി

single-img
19 April 2014

183903.2അബൂദബി: ചെന്നൈ സൂപ്പര്‍ കിങ്സ് ഗ്ളെന്‍ മാക്സ് വെല്ലിന്‍െറ തകര്‍പ്പന്‍ ബാറ്റിങ്ങിനു മുന്നില്‍ മുട്ട്മടക്കി.  മാക്സ് വെല്ല് നേടിയ 43 പന്തില്‍നിന്ന് 95 റണ്‍സ് മികവിൽ കിങ്സ് ഇലവന്‍ പഞ്ചാബിന് ആറു വിക്കറ്റിന്‍െറ ഉജ്ജ്വല ജയം. ഐ.പി.എല്‍ ഏഴാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തപ്പോള്‍ ഏഴു പന്ത് ബാക്കിയിരിക്കെ പഞ്ചാബ് ടീം വിജയം ആഘോഷിച്ചു.
ഡ്വെിന്‍ സ്മിത്തും ബ്രണ്ടന്‍ മക്കല്ലവും ചേര്‍ന്ന് ചെന്നൈക്ക് മികച്ച തുടക്കമാണ് നല്‍കിയത്. സിക്സറും ബൗണ്ടറിയും തേടി പന്ത് നിരന്തരം അതിര്‍ത്തിയിലേക്ക് പാഞ്ഞപ്പോള്‍ സ്കോര്‍ ബോര്‍ഡ് കുതിക്കുകയായിരുന്നു. 13ാം ഓവറില്‍ മക്കല്ലം പുറത്തായതോടെയാണ് ഓപണിങ് കൂട്ടുകെട്ട് പൊളിഞ്ഞത്. 45 പന്തില്‍നിന്ന് 67 റണ്‍സായിരുന്നു മക്കല്ലത്തിന്‍െറ സമ്പാദ്യം. 43 പന്തില്‍ 66 റണ്‍സെടുത്ത ഡ്വെിന്‍ സ്മിത്ത് 17ാം ഓവറില്‍ മടങ്ങി. തുടര്‍ന്നത്തെിയ സുരേഷ് റെയ്ന 24ഉം എം.എസ്. ധോണി 26ഉം റണ്‍സെടുത്തു.

ചെന്നൈ അവസാന ഓവറില്‍ 18 റണ്‍സാണ് നേടിയത്. ഡ്വെിന്‍ ബ്രാവോ എട്ടു റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പഞ്ചാബ് തുടക്കം പതര്‍ച്ചയോടെയായിരുന്നു. ചേതേശ്വര്‍ പുജാരയും (13) വീരേന്ദര്‍ സെവാഗും (19) വെടിക്കെട്ടോടെ തുടങ്ങിയെങ്കിലും അധികനേരം തുടരാനായില്ല. പുജാരക്ക് പകരമത്തെിയ അക്ഷര്‍ പട്ടേല്‍ വെറും രണ്ടു റണ്‍സെടുത്ത് കൂടാരം കയറുമ്പോള്‍ സ്കോര്‍ മൂന്നിന് 52. തുടർന്നെത്തിയ ഗ്ളെന്‍ മാക്സ്വെല്ലിന് മികച്ച പിന്തുണയുമായി ഡേവിഡ് മില്ലറും അടിയുറച്ചുനിന്നതോടെ പഞ്ചാബിന്‍െറ സ്കോര്‍ കുതിച്ചു. മൈതാനത്തിന്‍െറ എല്ലാ മൂലകളിലേക്കും ഒഴിവുനോക്കി മാക്സ്വെല്‍ പന്തു പായിച്ചു. റിവേഴ്സ് സ്വീപ്പും ഡ്രൈവുകളും ഫ്ളിക്കുകളും മാറിമാറി പിറന്നതോടെ ചെന്നൈയുടെ മികച്ച സ്കോറും കളിയും പഞ്ചാബിന്‍െറ വരുതിയിലേക്ക് മാറി.

സമ്മര്‍ദമേശാത്ത അനായാസ ബാറ്റിങ് ശൈലിയായിരുന്നു മാക്സ്വെല്ലിന്‍െറ ചാരുത. മാക്സ്വെല്ലിനെ പിടിക്കാനുള്ള രണ്ട് അവസരങ്ങള്‍ പാഴാക്കിയതിന് ചെന്നൈക്ക് വലിയ വില നല്‍കേണ്ടിവന്നു.  ഇരുവരും 12.4 ഓവറില്‍ 123 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന ഏഴു ഓവറില്‍ 68 റണ്‍സായി വിജയലക്ഷ്യം.  ഏഴു വിക്കറ്റ് കൈവശമിരിക്കെ പഞ്ചാബിന് പ്രതീക്ഷയായെങ്കിലും 16ാം ഓവറില്‍ മാക്സ്വെല്ലിന്‍െറ കുറ്റി ഡ്വെിന്‍ സ്മിത്ത് തെറിപ്പിച്ചതോടെ ചെന്നൈക്ക് ആശ്വാസമായി. മില്ലറും ക്യാപ്റ്റന്‍ ബെയ്ലിയും വിജയം വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. 24 പന്തില്‍ 34 റണ്‍സെന്ന ലക്ഷ്യം ഏഴു പന്ത് ബാക്കിനില്‍ക്കെ അവര്‍ കൈവരിച്ചു.