ബാര്‍ ലൈസന്‍സ്: അഴിമതി മറച്ചുവെക്കാന്‍ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ നടത്തുന്നു എന്ന് വി എസ്

single-img
18 April 2014

vsബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയതിലെ അഴിമതി മറച്ചുവെക്കാന്‍ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ നടത്തുകയാണ് എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആരോപിച്ചു.എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് 418 ബാര്‍ ഹോട്ടലുകളുടെ ലിസ്റ്റ് തയാറാക്കിയതെന്ന മന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണ് എന്നും ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുക മാത്രമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത് എന്നും വി എസ് പറഞ്ഞു.