സ്പാനീഷ് എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് അന്തരിച്ചു

single-img
18 April 2014

gസ്പാനീഷ് എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് (87) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍ , ചെറുകഥാകൃത്ത് എന്നീനിലകളില്‍ പ്രശസ്തനായ മാര്‍കേസിന് 1982-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു.

 

 

മൂന്നു കോടി പതിപ്പുകള്‍ വിറ്റഴിഞ്ഞ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ , കോളറ കാലത്തെ പ്രണയം തുടങ്ങിയവ സാഹിത്യ ആസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ രചനകളാണ്. മറവിരോഗം ബാധിച്ച മാര്‍കേസ് എഴുത്ത് നിര്‍ത്തുകയാണെന്ന് സഹോദരന്‍ ജെയിം മാര്‍കേസ് 2012-ല്‍ ലോകമാധ്യമങ്ങളെ അറിയിച്ചിരുന്നു. മെര്‍സിഡസ് ബര്‍ക്കയാണ് ഭാര്യ.റോഡ്രിഗോ,ഗോണ്‍സാലോ എന്നിവര്‍ മക്കളാണ്.