മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല

single-img
18 April 2014

05irom3മണിപ്പൂരില്‍ നടന്ന അവസാനഘട്ട തെരഞ്ഞെടുപ്പില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. കഴിഞ്ഞ ദിവസം സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഇറോം ശര്‍മിള തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയിരുന്നുവെങ്കിലുംജയിലില്‍ കിടക്കുന്ന വ്യക്തിക്ക് ജനപ്രാതിനിത്യ നിയമപ്രകാരം വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയായിരുന്നു.