രാജകുടുംബത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണകാര്യങ്ങളില്‍ ഇടപെടുത്തരുതെന്ന് കോടതിയോട് അമിക്കസ് ക്യൂറി

single-img
18 April 2014

sree-padmanabhaswamy-temple-thiruvananthapuramതിരുവിതാംകൂര്‍ രാജകുടുംബത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടുത്തരുതെന്ന് ക്ഷേത്രസ്വത്തുക്കളുമായി ബന്ധപ്പെട്ട് കണക്കെടുപ്പിനായി സുപ്രിം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രാജകുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്.

രാജകുടുംബം സ്വകാര്യസ്വത്തായാണ് പൊതുസ്വത്തായ ക്ഷേത്രസ്വത്ത് കൈവശം വച്ചിരിക്കുന്നതെന്നും ക്ഷേത്രനടത്തിപ്പില്‍ ഗുരുതര വീഴ്ചകളാണ് വരുത്തുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ ക്ഷേത്രനടത്തിപ്പിന് പുതിയ ഭരണസമിതിവേണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്ര ജീവനക്കാരന് നേരെ ആസിഡ് ആക്രമണം നേരിടേണ്ടിവന്ന സംഭവത്തിലും പത്മതീര്‍ഥക്കുളത്തില്‍ ജഡം കണ്‌ടെത്തിയ സംഭവത്തിലും പുനരന്വേഷണം മവണമെന്നും അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.