ജഗതിയെ കാണാന്‍ സുരാജെത്തി

single-img
18 April 2014

8662jagathy_sreekumar_stills_-001ദേശീയ അവാര്‍ഡ് ജേതാവ് സുരാജ് വെഞ്ഞാറമൂട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയും വിശ്രമവുമായി കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ കാണാന്‍ എത്തി. ജഗതിയുടെ പേയാടുള്ള വസതിയില്‍ എത്തിയാണ് സുരാജ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്.

സിനിമയിലെ തന്റെ ആദ്യ ഷോട്ട് ജഗതിക്കൊപ്പമായിരുന്നു. തനിക്ക് അവാര്‍ഡ് കിട്ടിയ കാര്യം അറിയിക്കാനും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനുമാണ് എത്തിയതെന്ന് സുരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഉടന്‍തന്നെ സിനിമയിലേക്ക് തിരിച്ചെത്തുമെന്നും സുരാജ് പ്രത്യാശ പ്രകടിപ്പിച്ചു.