വിശ്വസാഹിത്യകാരന്‍ ഗബ്രിയല്‍ മാര്‍ക്കേസ് വിടപറഞ്ഞു

single-img
18 April 2014

Gabriel-Garcia-Marquez-0404ലോക സാഹിത്യത്തില്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച പ്രശസ്ത കൊളംബിയന്‍ സാഹിത്യകാരന്‍ ഗബ്രിയല്‍ ഗാര്‍സിയ മാര്‍ക്കേസ് അന്തരിച്ചു. മെക്‌സിക്കോയിലെ വസതിയിലായിരുന്നു അന്ത്യം. എണ്‍പത്തിയേഴു വയസുണ്ടായിരുന്ന അദ്ദേഹം ഏറെ നാളായി ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലൗ ഇന്‍ ടൈംസ് ഓഫ് കോളറ, വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ് എന്നിവ ലോക പ്രശസ്തമായ കൃതികളാണ്.

സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം 1982ല്‍ നേടിയിട്ടുണ്ട്. 1927 മാര്‍ച്ച് ആറിനു കൊളംബിയയിലെ മാക്ഡലീനയിലാണ് മാര്‍ക്കേസിന്റെ ജനനം. സാഹിത്യകാരന്‍ എന്നതിനപ്പുറം പത്രപ്രവര്‍ത്തകന്‍, പ്രസാധകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.