എവറസ്റ്റില്‍ മഞ്ഞിടിച്ചിലില്‍ ഒമ്പത് പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടു

single-img
18 April 2014

ama-dablamപര്‍വ്വതാരോഹണത്തിനിടയില്‍ മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് എവറസ്റ്റില്‍ ഒമ്പത് പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടു. പര്‍വതാരോഹകരെ സഹായിക്കുന്ന നേപ്പാളില്‍ നിന്നുള്ള ഷെര്‍പ്പകളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

സമുദ്രനിരപ്പില്‍ നിന്ന് 19,000 അടി ഉയരെ എവറസ്റ്റിലെ പോപ്പ്‌കോണ്‍ ഫീല്‍ഡ് എന്നറിയപ്പെടുന്ന ഭാഗത്താണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.