മുരളീധരന്റേത് വെറും ആരോപണം മാത്രമെന്നു പന്ന്യന്‍ രവീന്ദ്രന്‍

single-img
18 April 2014

Panniyan-Raveendranലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ്-ബിജെപി സഖ്യമുണ്ടായിരുന്നു എന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രചാരണം വെറും ആരോപണം മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മതവികാരങ്ങളെ തല്ലിത്തകര്‍ക്കുന്ന ബിജെപി എല്‍ഡിഎഫിന്റെ ശത്രുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് സിപിഎം-ബിജെപി വോട്ടുകച്ചവടം നട ന്നെന്ന കെ. മുരളീധരന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.