സിപിഎം പ്രവര്‍ത്തകന്‍ ശ്രീരാജ് കൊല്ലപ്പെട്ടത് മാതൃഭൂമി അറിഞ്ഞത് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ : രാഷ്ട്രീയ വിരോധം ഒരു മാധ്യമത്തിന്റെ അന്തസ്സ് തകര്‍ക്കുന്ന വിധം

single-img
18 April 2014

നെടുമണ്‍കാവില്‍ സി പി എം പ്രവര്‍ത്തകന്‍ ശ്രീരാജ് കൊല്ലപ്പെട്ടത് മാതൃഭുമി പത്രം അറിഞ്ഞത് സംഭവം നടന്നു മൂന്ന്‍ ദിവസം കഴിഞ്ഞതിനു ശേഷം മാത്രം.ചൊവാഴ്ച്ച നടന്ന സംഭവത്തിന്റെ വാര്‍ത്ത വ്യാഴാഴ്ച്ചത്തെ കൊല്ലം എഡിഷനില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു.എന്നാല്‍ മറ്റു എഡിഷനുകളില്‍ ഒന്നും തന്നെ ഈ വാര്‍ത്ത ഉണ്ടായിരുന്നില്ല.രാഷ്ട്രീയ കൊലപാതകങ്ങള്‍ മുന്‍പേജില്‍ തന്നെ നല്‍കി ആഘോഷിക്കുന്ന മാതൃഭൂമി ഈ വാര്‍ത്ത മറ്റു എഡിഷനുകളില്‍ നല്‍കിയത് വെള്ളിയാഴ്ചയാണ്.

എന്നാല്‍ ഡി വൈ എഫ് ഐക്കാര്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചു എന്ന്  വ്യാഴാഴ്ച്ച വലിയ തലക്കെട്ടില്‍ വാര്‍ത്ത ഉണ്ടായിരുന്നു.ശ്രീരാജ് കൊല്ലപ്പെട്ട വാര്‍ത്ത നല്‍കാത്ത മാതൃഭൂമിയാണ് പ്രത്യാക്രമണത്തിന്റെ വാര്‍ത്ത ഓണ്‍ലൈന്‍ എഡിഷനില്‍ പ്രാധാന്യത്തോടെ നല്‍കിയത് എന്നത് ശ്രദ്ധേയമാണ്.

പാര്‍ട്ടി പത്രങ്ങള്‍ കാണിക്കുന്നതിനേക്കാള്‍ രാഷ്ട്രീയ ചായ്‌വ് പ്രദര്‍ശിപ്പിക്കുന്ന പത്രമായി മാതൃഭുമി അധഃപതിക്കുന്നു എന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് ക്രൂരമായ ഒരു കൊലപാതകത്തിന്റെ വാര്‍ത്ത വൈകിപ്പിച്ചു മാതൃഭൂമി നിലപാട് വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്.മാതൃഭൂമി ചാനല്‍ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് പത്രമുതലാളിക്ക് വേണ്ടി വോട്ട് പിടിച്ചു അപഹാസ്യരായിരുന്നു.

ദേശാഭിമാനിയോ വീക്ഷണമോ പോലെയുള്ള പാര്‍ട്ടി പത്രങ്ങള്‍ പോലും കാണിക്കാത്ത രാഷ്ട്രീയ ചായ്‌വ് ആണ് മാതൃഭൂമി അടുത്തകാലത്തായി പ്രദര്‍ശിപ്പിക്കുന്നത്.ഒരേസമയം സംഘപരിവാര്‍ രാഷ്ട്രീയത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചും യു ഡി എഫിന് വേണ്ടി പ്രചാരണം നടത്തിയും മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തസ്സ് കളയുകയാണ് മാതൃഭൂമി എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.