കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കുമെതിരെ ബി.ജെ.പി രംഗത്ത്

single-img
17 April 2014

venകോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കുമെതിരെ ബി.ജെ.പി രംഗത്ത്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ‘വ്യാജ ഗാന്ധിമാരാണെന്ന്” മുൻ ബി.ജെ.പി അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.”സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും വ്യാജ ഗാന്ധിമാരാണ്,​ അവർക്ക് ഗാന്ധി എന്നുള്ള കുടുംബ പേര് ഉപയോഗിക്കാൻ യാതൊരു അവകാശവുമില്ല”. നായിഡു പറഞ്ഞു.

 

 

“സോണിയാഗാന്ധിയുടെ കുടുംബത്തിന് മഹാത്മ ഗാന്ധിയുമായി യാതൊരു തരത്തിലുമുള്ള ബന്ധവുമില്ല. ഗാന്ധി എന്ന കുടുംബപേര് സ്വീകരിക്കുന്നതിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജി ആർജിച്ചെടുത്ത മഹത്തായ പാരമ്പര്യത്തെ നേടിയെടുക്കാനാണ് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ശ്രമിക്കുന്നത്”, നായിഡു കുറ്റപ്പെടുത്തി.