ടി പി കേസ്:പാര്‍ട്ടിതലത്തില്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില്‍ മറുപടി ലഭിച്ചില്ല

single-img
17 April 2014

TP chandrashekaran - 6ടി.പി.ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് സി.പി.എം.പാര്‍ട്ടിതലത്തില്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില്‍ മറുപടി ലഭിച്ചില്ല.

 

 

സി.പി.എം സംസ്ഥാനക്കമ്മിറ്റി സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് വിവരാവകാശപ്രവര്‍ത്തകനായ തലശ്ശേരി ചിറക്കല്‍ത്താഴെ സെറീനില്‍ പി.ഷറഫുദീനാണ് അപേക്ഷ നല്കിയിരുന്നത്. മറുപടി ലഭിക്കാത്തതിനാല്‍ അപേക്ഷകന്‍ വിവരാവകാശക്കമ്മീഷന് പരാതി നല്കി.
പാര്‍ട്ടി അന്വേഷണക്കമ്മീഷന്‍ കുറ്റക്കാരനായി കണ്ടെത്തിയ പാര്‍ട്ടി ലോക്കല്‍കമ്മിറ്റിയംഗം കെ.സി.രാമചന്ദ്രനെ പുറത്താക്കിയ സാഹചര്യത്തിലാണ് അപേക്ഷ നല്കിയത്. അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം ഏഴു കാര്യങ്ങളാണ് അപേക്ഷകന്‍ ആവശ്യപ്പെട്ടത്.

 

 

അന്വേഷണം സംബന്ധിച്ച് എത്ര സിറ്റിങ് നടത്തി, സിറ്റിങ് നടത്തിയ സ്ഥലം, തീയതി, സമയം. ഒപ്പം അന്വേഷണക്കമ്മിറ്റി അംഗങ്ങളുടെ പേര്, ചന്ദ്രശേഖരന്റെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ദൃക്‌സാക്ഷികളില്‍നിന്നും മൊഴിയെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, ഏതൊക്കെ പാര്‍ട്ടിനേതാക്കളില്‍നിന്നും പൊതുഅധികാര സ്ഥാപനങ്ങളില്‍നിന്നുമാണ് മൊഴിയെടുത്തത്, മൊഴിയുടെ കോപ്പി, അന്വേഷണം തുടങ്ങിയതും അവസാനിപ്പിച്ചതുമായ തീയതികള്‍, അന്വേഷണത്തിന് പാര്‍ട്ടിക്ക് എത്ര രൂപ ചെലവായി എന്നീ വിവരങ്ങളാണ് ആവശ്യപ്പെട്ടത്.